ലോസ് ആഞ്ചലസ്
കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് ഫിഡൽ കാസ്ട്രോ അല്ലെന്നു പറഞ്ഞുകൊണ്ട് കാനഡ സർക്കാർ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് നിർത്തലാക്കിച്ചു.
മാതാപിതാക്കളുടെ വിവാഹശേഷം ഒമ്പതുമാസം കഴിഞ്ഞിട്ടാണ് ജസ്റ്റിൻ ട്രൂഡോ ജനിച്ചതെന്ന് കാനഡ സർക്കാർ പറഞ്ഞു.
ട്രൂഡോ ജനിച്ചത്, അന്നത്തെ കാനഡ പ്രധാനമന്ത്രി ആയിരുന്ന പിയറി ട്രൂഡോയുടേയും, അദ്ദേഹത്തിന്റെ ഭാര്യ മാർഗരറ്റിന്റേയും പുത്രനായി, ഡിസംബർ 25, 1971 നാണെന്നും, അത് മാർഗരറ്റ്, ക്യൂബയ്ക്ക് ആദ്യയാത്ര നടത്തുന്നതിനും, കാസ്ട്രോയെ കാണുന്നതിനും നാലുവർഷം മുമ്പാണെന്നും നിഷേധക്കുറിപ്പിൽ പറയുന്നു.
ട്രൂഡോ, ക്യൂബൻ വിപ്ലവകാരിയുടെ മകനാണെന്ന് കുറച്ചുകാലമായി ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടായിരുന്നു. 2016ൽ കാസ്ട്രോ മരിച്ചപ്പോൾ ട്രൂഡോ അദ്ദേഹത്തെ പുകഴ്ത്തിയതു മുതലാണ് ഈ ആരോപണം പ്രചരിച്ചു തുടങ്ങിയത്.
ഈ വർഷം ഫെബ്രുവരിയിൽ കാസ്ട്രോയുടെ മൂത്ത പുത്രൻ ഫിഡെലിറ്റോ ആത്മഹത്യ ചെയ്തപ്പോഴാണ് ഈ ആരോപണം വീണ്ടും ശക്തമായത്. പല റിപ്പോർട്ടുകളും പ്രകാരം ഫിഡെലിറ്റോയുടെ ആത്മഹത്യാക്കുറിപ്പിൽ 46 വയസ്സായ പ്രധാനമന്ത്രിയെ ‘പാതി സഹോദരൻ’ എന്നു സംബോധന ചെയ്തിരുന്നു.
ക്യൂബൻ സർക്കാർ ഇങ്ങനെയൊരു അവകാശം ഉന്നയിച്ചിട്ടില്ലെന്നു മാത്രമല്ല, ഇങ്ങനെയൊരു ആത്മഹത്യാക്കുറിപ്പുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുമില്ല.