Fri. Apr 26th, 2024

ന്യൂഡൽഹി

Assocham_logo
ബാങ്കുകളിലെ പങ്കാളിത്തം സർക്കാർ കുറയ്ക്കണം; അസോചം

പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ, സർക്കാർ, ബാങ്കുകളിൽ തങ്ങളുടെ പങ്കാളിത്തം 50% ൽ കുറവ് ആക്കണമെന്ന് അസോചം (Associated Chambers of Commerce and Industry of India (ASSOCHAM))ആവശ്യപ്പെട്ടു.

പൊതുമേഖലാബാങ്കുകൾ ഒരു പ്രതിസന്ധിയിൽനിന്ന് മറ്റൊന്നിലേക്ക് വീഴുമ്പോൾ, ഇത്തരം സ്ഥപനങ്ങളിലെ മുഖ്യപങ്കാളിത്തം ഉണ്ടെങ്കിൽ കൂടി, നികുതിദായകരുടെ പണം കൊണ്ട്, സർക്കാരിന് അവരെ രക്ഷിക്കുന്നതിനു ഒരു പരിധിയുണ്ട്. 11,300 കോടിയുടെ തട്ടിപ്പ്, തങ്ങളുടെ പങ്കാളിത്തം 50%ത്തിൽ കുറവ് ആക്കി നിർത്താൻ സർക്കാരിനെ ചൂണ്ടിക്കാണിക്കുന്നുവെന്നും അസോചം, ഞായറാഴ്ച പറഞ്ഞു.

നിക്ഷേപകരുടെ താത്പര്യം സംരക്ഷിച്ചുകൊണ്ട്, സ്വകാര്യ മേഖലയിലെ പണമിടപാടുകാരുമായി ചേർന്നു പ്രവർത്തിക്കാൻ ബാങ്കുകളെ അനുവദിക്കണമെന്നും അസോചം പറഞ്ഞു.

ബാങ്കിൽ മുന്തിയ പദവികൾ ഒരു സർക്കാരുദ്യോഗത്തിന്റെ ബാക്കി പോലെയാണ്. സീനിയറായിട്ടുള്ള ഉദ്യോഗസ്ഥർ, ചെറിയ കാര്യങ്ങളിൽപ്പോലും സർക്കാരിലെ ഉന്നതോദ്യോഗസ്ഥരിൽ നിന്ന് നിർദ്ദേശം സ്വീകരിക്കുകയും നടപ്പിലാക്കുകയുമാണു ചെയ്യുന്നത്.

സർക്കാർ പങ്കാളിത്തം 50%ത്തിൽ കുറവ് ആയി മാറ്റിയാൽ, സ്വയം ഭരണവും, കൂടുതൽ ഉത്തരവാദിത്തവും സ്ഥാപനത്തിനുണ്ടാവും. അവർ സർക്കാരുദ്യോഗസ്ഥരുടെ നിർദ്ദേശത്തിനായി കാത്തുനിൽക്കുന്നതിനു പകരം, നയതീരുമാനങ്ങൾ പൂർണ്ണമായ അധികാരത്തോടെയും ഉത്തരവാദിത്തത്തോടെയും ചെയ്യുകയും, ചെയ്യും.

പൊതുമേഖലയോ, സ്വകാര്യമേഖലയോ, ബാങ്കിതര സാമ്പത്തികസ്ഥപനങ്ങളോ ഏതായാലും, മുഴുവൻ സാമ്പത്തികമേഖലയേയും ശുദ്ധീകരിക്കാൻ, റിസർവ് ബാങ്ക് മുന്നോട്ടു വരണമെന്നും പ്രവർത്തിക്കണമെന്നും അസോചം ജനറൽ സെക്രട്ടറി ഡി എസ് റാവത് പറഞ്ഞു.

ആഭരണവ്യാപാരി നീരവ് മോദി നടത്തിയ 1.77 കോടി തട്ടിപ്പ് പഞ്ചാബ് നാഷനൽ ബാങ്ക് ഈയിടെ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *