മുംബൈ, മഹാരാഷ്ട്ര
സ്വാതന്ത്ര്യലബ്ധിയുടെ 70 വർഷങ്ങൾക്കു ശേഷം എലിഫന്റ ഗുഹകളിൽ (Elephanta Caves) വൈദ്യുതി എത്തുന്നു.
കടലിനടിയിലൂടെയുള്ള 7.5 കിലോമീറ്റർ ദൈർഘ്യമുള്ള കേബിൾ ലോകത്തെ പ്രശസ്തമായ ഘരാപുരി ദ്വീപിലേക്ക് വൈദ്യുതി എത്തിച്ചു. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ് ഇത്.
“ഇന്ന് ചരിത്രദിനമാണ്. വൈദ്യുതിയുടെ ലൈനുകൾ വ്യാപിപ്പിക്കുന്നതിന് അറബിക്കടലിൽ ഇത്തരത്തിലുള്ള വലിയ വയർ കേബിൾ ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ്,”ന്യൂ ആൻഡ് റിന്യൂവബിൾ ഊർജ്ജ മന്ത്രി ചന്ദ്രശേഖർ ഭാവ്ങ്കുലെ പറഞ്ഞു.
ഇത് ടൂറിസം വർദ്ധിപ്പിക്കുമെന്നും കൂടുതൽ ആളുകൾ ലോക ഹെറിറ്റേജ് സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ് ബന്ദർ, മോറ ബന്ദർ, ഷെട്ട് ബന്ദർ എന്നീ മൂന്നു ഗ്രാമങ്ങൾക്കും ഈ പദ്ധതി സഹായകമാകും.