ന്യൂ ഡൽഹി
ഹാദിയ കേസിലെ വാദം സുപ്രീം കോടതി ഇന്നു കേൾക്കും.
വ്യാഴാഴ്ചയുള്ള വാദം മാറ്റിവെക്കാനുള്ള അപേക്ഷ സുപ്രീം കോടതി നിരസിച്ചു.
ഫെബ്രുവരി 22 നു തീരുമാനിച്ചിരുന്ന വാദം മാറ്റിവെക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക്, ഹാദിയയുടെ പിതാവ്, ഒരു അപേക്ഷ നൽകിയിരുന്നു. പക്ഷെ അത് അനുവദിച്ചില്ല.
ഹിന്ദു വലതുപക്ഷക്കാരും, ഹാദിയയുടെ മാതാപിതാക്കളും ഹാദിയയെ തടവിലിട്ടതിനെതിരായി ഹാദിയയുടെ ഭർത്താവ് ഷഫിൻ ജഹാൻ കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ഈ സംഭവം വെളിച്ചത്തു വന്നത്. ഹാദിയയുടെ പിതാവ് അശോകൻ സമർപ്പിച്ച ഒരു ഹേബിയസ് കോർപ്പസ്സ് ഹരജിയിൽ കേരള ഹൈക്കോടതി അവരുടെ വിവാഹം റദ്ദാക്കിയിരുന്നു. 26 വയസ്സുള്ള, ഹോമിയോപ്പതി വിദ്യാർത്ഥിനിയായ ഹാദിയയെ കോടതി മാതാപിതാക്കളുടെ സംരക്ഷണത്തിൽ വിടുകയായിരുന്നു.
ഒരു വർഷത്തിലധികമായ പീഡനത്തിനും, വീട്ടുതടങ്കലിനും ശേഷം, നവംബർ 27 ന് സുപ്രീം കോടതി ഹാദിയയുടെ വാദം കേൾക്കുകയും മാതാപിതാക്കളുടെ അടുത്തുനിന്നു മാറ്റി പഠനത്തിനായി കോളേജിലേക്ക് അയയ്ക്കാൻ ഉത്തരവിടുകയുമാണുണ്ടായത്.
ഫെബ്രുവരി 20 നു സുപ്രീം കോടതിയിൽ സമർപ്പിച്ച ഒരു സത്യവാങ്മൂലത്തിൽ, താൻ ഇസ്ലാം മതം സ്വീകരിച്ചതാണെന്നും, തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും ഹാദിയ പറഞ്ഞിരുന്നു. താൻ ഒരു മുസ്ലീം ആണെന്നും മുസ്ലീം ആയിട്ടുതന്നെ തുടരാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞിരുന്നു.