Sat. Apr 20th, 2024

ന്യൂഡൽഹി

Supplicating_Pilgrim_at_Masjid_Al_Haram._Mecca_Saudi_Arabia
കേരള ഹജ്ജ് കമ്മറ്റിയുടെ വാദം, സുപ്രീം കോടതി ഇന്നു കേൾക്കും

ഹജ്ജ് തീർത്ഥാടനത്തിനു പോകാനുള്ളവരെ തെരഞ്ഞെടുക്കുന്നതിന് കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ കേരളത്തിലെ ഹജ്ജ് കമ്മറ്റി സമർപ്പിച്ച ഹരജിയിലെ വാദം ഇന്ന് സുപ്രീം കോടതി കേൾക്കും.

ഫെബ്രുവരി 19 – നാണ് ഹജ്ജ് കമ്മറ്റി ഹരജി നൽകിയത്.

കേന്ദ്രത്തിനോട് ഹജ്ജ് തീർത്ഥാടകർക്കു നൽകുന്ന ക്വാട്ടയെക്കുറിച്ച് വിശദമായൊരു മറുപടി നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഹജ്ജ് സബ്‌സിഡി ജനുവരിയിൽ കേന്ദ്രസർക്കാർ നിർത്തലാക്കിയിരുന്നു. ആ ഫണ്ട് ഈ വർഷം മുതൽ ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനു ഉപയോഗിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്.

സബ്‌സിഡി ഫണ്ട്, ന്യൂനപക്ഷവിഭാഗത്തിലെ പെൺകുട്ടികളുടേയും, സ്ത്രീകളുടേയും വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കും എന്ന് ന്യൂനപക്ഷ കാര്യമന്ത്രി മുഖ്‌താർ അബ്ബാസ് നൿവി പറഞ്ഞു.

പക്ഷേ, പാവങ്ങളുടേയും 70 വയസ്സു കഴിഞ്ഞവരുടേയും കാര്യത്തിൽ ഇളവുണ്ട്.

മെഹ്രം, അഥവാ പുരുഷരക്ഷാകർത്താവ് ഒപ്പം ഇല്ലാതെ തന്നെ ഇന്ത്യയിലെ മുസ്ലീം വനിതകൾക്ക് ഹജ്ജ് യാത്ര നടത്താം എന്നും നൿവി പ്രസ്താവിച്ചിരുന്നു.

നൿവിയും സൌദി അറേബ്യയുടെ ഹജ് ആൻഡ് ഉമ്രാ മന്ത്രി മുഹമ്മദ് ബെന്റെനും തമ്മിൽ ജനുവരി 14 നു 2018ൽ നടന്ന കൂടിക്കാഴ്ചയ്ക്കിടയിൽ ഹജ്ജുമായി ബന്ധപ്പെട്ട ഒരു ഉടമ്പടിയിൽ രണ്ടുപേരും ഒപ്പുവെച്ചിരുന്നു.

1,70,000 ഇന്ത്യൻ തീർത്ഥാടകർ 2018 ൽ ഹജ്ജിനു പോകാനുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *