ന്യൂഡൽഹി

ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ ഡയറക്ടർ(തീരദേശം) ആയി രാജേഷ് കക്കർ തിങ്കളാഴ്ച ചുമതലയേറ്റു.
ഒ എൻ ജി സിയുടെ ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവയുടെ 70 ശതമാനം, 78 ശതമാനം എന്നിവ ലഭ്യമാക്കുന്ന തീരദേശത്തെ മേഖലകളിലെ ഉത്പാദനത്തിന്റെ മേൽനോട്ടം അദ്ദേഹം വഹിക്കും.
വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളിലും നിർവ്വഹണത്തിലും കക്കറിന് മൂന്നര പതിറ്റാണ്ട് പരിചയം ഉണ്ട്.