Fri. Apr 26th, 2024

ഹൈദരാബാദ്, തെലുങ്കാന

Arvind29
അരവിന്ദ് സുബ്രഹ്മണ്യൻ, തെലുങ്കാനയുടെ ലാൻഡ് റെക്കോഡ് പദ്ധതിയെ പ്രശംസിച്ചു

കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, തെലുങ്കാനയുടെ ലാൻഡ് റെക്കോഡ് പദ്ധതിയെ പ്രശംസിച്ചു.

തെലുങ്കാനയുടെ ലാൻ‌ഡ്‌സ് റെക്കോഡ്‌സ് അപ്‌ഡേഷൻ പദ്ധതിയെ അദ്ദേഹം “നല്ല ഭരണ നിർവ്വഹണത്തിന്റെ ഹൃദയം” എന്നു വിശേഷിപ്പിച്ചു.
ഹൈദരാബാദിൽ, തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുമായുള്ള ഒരു കൂടിക്കാഴ്ചക്കിടയിലാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പറഞ്ഞത്.

ലോകപ്രശസ്തമായ ഹാർവാഡ് സർവ്വകലാശാലയിൽ ലാൻ‌ഡ്‌സ് റെക്കോഡ്‌സ് അപ്‌ഡേഷൻ പദ്ധതിയെ ഒരു കേസ് സ്റ്റഡി ആയി എടുത്ത് പഠനം നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ പദ്ധതിയുടെ വിജയകരമായ നിർവ്വഹണം മറ്റു സംസ്ഥാനങ്ങൾക്കും, ലോകത്തിനു മുഴുവനും ഒരു മാതൃക ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏപ്രിൽ 20 ഉത്ഘാടനത്തിനു തയ്യാറെടുക്കുന്ന, കാർഷിക കാര്യങ്ങൾക്കുള്ള നിക്ഷേപണ സഹായ പദ്ധതിക്കായുള്ള ചെക്ക് വിതരണ പരിപാടി ഒരു ദേശീയ ആഘോഷമായി നടത്തണമെന്നും അതിൽ പങ്കെടുക്കാൻ അഭിമാനമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കലേശ്വരം ജലസേചന പദ്ധതിയെക്കുറിച്ചും, അതിലെ ഘടകങ്ങളായ, റിസർവോയറുകൾ, ബാരേജുകൾ, പമ്പ് ഹൌസുകൾ എന്നിവയെക്കുറിച്ച് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അദ്ദേഹത്തിനു ചുരുക്കത്തിൽ വിശദീകരിച്ചുകൊടുത്തു.

സമയത്തു തന്നെ പദ്ധതി പൂർത്തിയാക്കാൻ വേണ്ടി ഏകദേശം 2,600 തൊഴിലാളികൾ മൂന്നു ഷിഫ്റ്റുകളിലായി മുഴുവൻ സമയവും ജോലി ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ അറിയിച്ചു.

മുമ്പത്തെ സർക്കാർ കാർഷികമേഖലയെക്കുറിച്ചും, അതിന്റെ അനുബന്ധ വിഭാഗങ്ങളായ ആടു വളർത്തൽ, കോഴി വളർത്തൽ, മത്സ്യബന്ധനം എന്നീ കാര്യങ്ങളെക്കുറിച്ചും ഒന്നും ചിന്തിച്ചിരുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഏകോപനം ഇല്ലാത്തതാണ് കർഷകർ നേരിടുന്ന പ്രധാനപ്രശ്നം എന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ കോർഡിനേഷൻ കമ്മറ്റി രൂപീകൃതമായതുകാരണം ആ പ്രശ്നം ഇപ്പോൾ പരിഹരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രി ഏടെല രാജേന്ദർ, സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് രാജീവ് ശർമ്മ, ഉപദേഷ്ടാവ് ജി ആർ റെഡ്ഡി, ചീഫ് സെക്രട്ടറി എസ് കെ ജോഷി, ഡി ജി പി മഹേന്ദർ റെഡ്ഡി, എം പി ബൽക സുമൻ, എം എൽ സി യും വിപ്പുമായ പല്ല രാജേശ്വർ റെഡ്ഡി, പ്രിൻസിപ്പൽ സെക്രട്ടറിമാരായ എസ് നരസിംഗ് റാവു, ശാന്തി കുമാരി, പ്രിൻസിപ്പൽ സെക്രട്ടറി (ധനകാര്യം) രാമകൃഷ്ണ റാവു എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *