ത്രിപുര
60 നിയമസഭാസീറ്റിലെ 59 സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോൾ, സംസ്ഥാനത്ത് നല്ല പുരോഗതി കൊണ്ടുവരുന്ന ഒരു സർക്കാർ രൂപീകൃതമാവുന്നതും കാത്താണ് ത്രിപുരയിലെ ഉദയ്പ്പൂരിലെ വോട്ടർമാർ ഇരിക്കുന്നത്.
“സംസ്ഥാനത്ത് നല്ല പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്നതും, ഞങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നതുമായ ഒരു സർക്കാരാണ് ഞങ്ങൾക്കു വേണ്ടത്” ഒരു വോട്ടർ പറഞ്ഞു.
എല്ലാവർക്കും വൈദ്യുതി എന്ന ആവശ്യവും ജനങ്ങൾക്കുണ്ട്.
60 അംഗങ്ങളുള്ള ത്രിപുര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നു രാവിലെയാണ് തുടങ്ങിയത്.
60 സീറ്റിലെ 59 സീറ്റിലേക്കുള്ള വോട്ടെടുപ്പ് 3214 വോട്ടെടുപ്പു കേന്ദ്രങ്ങളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കും. സി പി എം സ്ഥാനാർത്ഥി രാമേന്ദ്ര നാരായൺ ദേബ്‌ബർമ്മ അന്തരിച്ചതിനാൽ ചാരിലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. അത് മാർച്ച് 12 നു നടക്കും.
ഈ വടക്കുകിഴക്കൻ സംസ്ഥാനത്തിലെ വോട്ടെടുപ്പ്, 23 സ്ത്രീകളടക്കം 292 പേരുടെ തെരഞ്ഞെടുപ്പ് ഭാവി നിർണ്ണയിക്കും.
തെരഞ്ഞെടുപ്പുഫലം മാർച്ച് 3 നു വരും.