ഔറംഗബാദ്, മഹാരാഷ്ട്ര
തന്നെ തീവ്രവാദത്തിന്റെ പേരിൽ ജയിലലടയ്ക്കാൻ മുമ്പത്തെ സർക്കാർ ഒരു ഗൂഢാലോചന ആസൂത്രണം ചെയ്തതാണെന്ന് 2008 ലെ മാലേഗാവ് സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട പ്രഗ്യാ സിംഗ് ഠാക്കൂർ ആരോപിച്ചു.
“കാവി തീവ്രവാദം എന്ന പദം ഉണ്ടാക്കാനും, ലോകം മുഴുവൻ രാജ്യത്തിന്റെ പേരിനു കളങ്കം ചാർത്താനും വേണ്ടിയുള്ള, അവിശ്വാസികളുടെ ഒരു ഗൂഡാലോചന ആയിരുന്നു അത്.”. “ഭാഗ്‌വാ രംഗ് ത്യാഗാച്ചാ” എന്ന ചടങ്ങിൽ പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
തനിക്ക് ജയിലിലെ അധികാരികളിൽ നിന്ന് കഠിനമായ പെരുമാറ്റം ആണ് ലഭിച്ചതെന്നും ഇപ്പോൾ ബംഗളൂരുവിൽ ചികിത്സ ചെയ്യുന്നുണ്ടെന്നും അവർ പറഞ്ഞു.
തീവ്രവാദത്തിന്റെ പേരു പറഞ്ഞ് തന്നെ മുമ്പത്തെ സർക്കാർ വെറുതെ കുടുക്കിയതാണെന്ന് അവർ ആവർത്തിച്ച് ആരോപിച്ചു.
ഒരു സ്ത്രീയെ ജയിലിലടയ്ക്കുകയും അവരുടെ വാദം തെളിയിക്കുന്ന രീതിയിൽ ബലമായി പ്രസ്താവനകൾ പറയിപ്പിച്ചെടുക്കുകയും ചെയ്തത് അവരുടെ ഗൂഡാലോചന ആയിരുന്നു.
“രാമൻ എവിടെയാണോ ജനിച്ചത്, അതേ സ്ഥലത്തുതന്നെ രാമക്ഷേത്രം പണിയും. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ ഞാൻ നേരിട്ടു പോയി സഹായിക്കും.” തർക്കസ്ഥലമായ അയോദ്ധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചു ചോദിച്ചപ്പോൾ അവർ പറഞ്ഞു.
മാലേഗാവ് ആക്രമണത്തിന്റെ കേസിൽ ബോംബെ ഹൈക്കോടതി പ്രഗ്യയ്ക്കു ജാമ്യം അനുവദിച്ചിരുന്നു.
2008 ൽ മാലേഗാവിൽ നടന്ന ഒരു സ്ഫോടനത്തിൽ 6 പേർ മരിക്കുകയും, 101 പേർക്കു പരിക്കു പറ്റുകയും ചെയ്തിരുന്നു.