Wed. Apr 24th, 2024

ലണ്ടൻ

pexels-photo-867465
കാപ്പി കുടിക്കാരുള്ള മികച്ച 20 രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടില്ല

ഒരു സർവ്വേ അനുസരിച്ച്, കൂടുതൽ കാപ്പി കുടിക്കുന്ന 20 രാജ്യങ്ങളിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല എന്നത് ഇന്ത്യയിലെ കാപ്പി കുടിക്കാർക്ക് അത്ര നല്ല വാർത്തയല്ല.

അന്തർദ്ദേശീയ കാപ്പി സംഘടന ( ഇന്റർനാഷണൽ കോഫീ ഓർഗനൈസേഷൻ -International Coffee Organisation (ICO))പ്രസിദ്ധീകരിച്ച ഒരു സർവ്വേ അനുസരിച്ച് ഒരു വർഷം പ്രതിശീർഷം 12 കിലോയോളം കാപ്പി ഉപയോഗിക്കുന്ന ഫിൻലാൻഡ് ആണ് ഒന്നാം സ്ഥാനത്ത്. നോർ‌വേ, ഐസ്‌ലാൻഡ്, ഡെൻ‌മാർക്ക് എന്നിവ യഥാക്രമം രണ്ടും, മൂന്നും, നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഏറ്റവും മുകളിലെ 20 ൽ ഉൾപ്പെട്ടിട്ടില്ലാത്ത ഇന്ത്യ കാപ്പി കയറ്റുമതിയിൽ ഏഴാം സ്ഥാനത്താണ്. കാപ്പിയുടെ ഭൂരിഭാഗം ഉത്പാദനവും നടക്കുന്നത് രാജ്യത്തിന്റെ തെക്കു ഭാഗത്താണ്.

ഇന്ത്യ 767 മില്ല്യൻ പൌണ്ട് കാപ്പി ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് ലോകത്തെ മൊത്തം കാപ്പി ഉത്പാദനത്തിന്റെ 4% ത്തിൽ അധികം വരും.

ക്രൊയേഷ്യയാണ് 19 ആം സ്ഥാനത്ത്. അത് പ്രതിശീർഷം 4.9 കിലോ കാപ്പി ഒരു വർഷം ഉപയോഗിക്കുന്നു. “ടൈം ഔട്ട് ക്രൊയേഷ്യ”യുടെ കണക്കുപ്രകാരം, അവരുടെ മികച്ച കാപ്പി സംസ്കാരം കാരണം ക്രൊയേഷ്യ ഒരു വലിയ കാപ്പി ആരാധകരുടെ രാജ്യമായി മാറുകയും യു കെ യേയും, അമേരിക്കയേയും പിന്തള്ളി മികച്ച 20 രാജ്യങ്ങളിലൊന്നായി മാറുകയും ചെയ്തിരിക്കുന്നു.

അമേരിക്ക 26 ആം സ്ഥാനത്തും, യു കെ 45ആം സ്ഥാനത്തുമാണ്.

ലോകത്തെ കാപ്പി കയറ്റുമതിയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബ്രസീൽ 15 ആം സ്ഥാനത്താണ്. അവർ പ്രതിശീർഷം 5.5 കിലോ കാപ്പി ഒരു വർഷം ഉപയോഗിക്കുന്നു.

അന്തർദ്ദേശീയ കാപ്പി സംഘടന (ഇന്റർനാഷണൽ കോഫീ ഓർഗനൈസേഷൻ)യുടെ കണക്കുപ്രകാരം ബ്രസീൽ 5.7 ബില്ല്യൻ പൌണ്ട് കാപ്പി എല്ലാ വർഷവും കയറ്റുമതി ചെയ്യുന്നു. വാസ്തവത്തിൽ, 150 വർഷത്തിൽ ഏറെയായി ലോകത്തിലെ ഏറ്റവും വലിയ കാപ്പി കയറ്റുമതിക്കാരാണ് ബ്രസീൽ.

Leave a Reply

Your email address will not be published. Required fields are marked *