വാഷിംഗ്‌ടൺ ഡി സി, അമേരിക്ക
2016 ലെ അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ അനധികൃതമായി ഇടപെട്ടതിനു അമേരിക്കയിലെ പ്രത്യേക കൌൺസൽ റോബർട്ട് മുള്ളർ 13 റഷ്യക്കാർക്കെതിരെ കുറ്റം ചുമത്തി.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുസമയത്ത്, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വേണ്ടി സമൂഹമാദ്ധ്യമങ്ങൾ നിയമവിരുദ്ധമായി ഉപയോഗിച്ചതിന് ഈ 13 ആൾക്കാരോടൊപ്പം തന്നെ 3 റഷ്യൻ സംഘടനകളേയും കുറ്റക്കാരാക്കിയെന്ന് “ന്യൂ യോർക്ക് ടൈംസ്” റിപ്പോർട്ടു ചെയ്തു.
“ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നപോലെയല്ല ആൾക്കാർ യഥാർത്ഥത്തിലെന്ന് ഈ സംഭവം ഓർമ്മപ്പെടുത്തുന്നു” ഡെപ്യൂട്ടി അറ്റോർണി ജനറൽ റോഡ് ജെ റോസെൻസ്റ്റീൻ ഈ സംഭവത്തെക്കുറിച്ച് പത്രസമ്മേളനത്തിൽ പറഞ്ഞു.
റഷ്യൻ ഗൂഢാലോചനക്കാർ, അമേരിക്കയിൽ സംഘർഷമുണ്ടാക്കാനും, ജനാധിപത്യത്തിൽ, ജനങ്ങൾക്കുള്ള വിശ്വാസം തകർക്കാനും ശ്രമിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഈ കുറ്റകൃത്യത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൌസ് സ്ഥിരീകരിച്ചു.
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനേയും, ഫോറിൻ ഇന്റലിജൻസ് സർവൈലൻസ് കോർട്ടിനേയും പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉപയോഗിച്ചു എന്ന് Nunes memo വെളിപ്പെടുത്തിയതായി പ്രസിഡന്റ് ട്രംപ് പറഞ്ഞു.
“എഫ് ബി ഐ യും, (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ), എഫ് ഐ എസ് എ (ഫോറിൻ ഇന്റലിജൻസ് സർവൈലൻസ് കോർട്ട്)യും 2016 ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചതെങ്ങനെയെന്നുള്ള അസ്വസ്ഥതയുളവാക്കുന്ന വാർത്ത വെള്ളിയാഴ്ച പുറത്തുവിട്ട നാലു പേജുള്ള മെമ്മോയിൽ, പറയുന്നു. ട്രംപിനെതിരായിട്ടുള്ളവരുടെ പക്കലുള്ള ഒരു ഉപകരണം മാത്രമായി എഫ് ബി ഐ മാറി. ഇത് ജനാധിപത്യത്തിൽ സഹിക്കാൻ കഴിയാത്ത കാര്യമാണ്. നിയമനിർവ്വഹണത്തിൽ എഫ് ബി ഐ നിഷ്പക്ഷമായിരിക്കണം എന്നു കരുതുന്ന എല്ലാവർക്കുമുള്ള അറിയിപ്പു കൂടെയാണിത്.” ട്രംപിന്റെ ട്വീറ്റിൽ പറയുന്നു. അമേരിയ്ക്കയുടെ അപമാനമാണെന്ന് എഫ് ബി ഐ യെക്കുറിച്ച് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന കാര്യം റഷ്യ നിരോധിച്ചു. മുള്ളറുടെ അന്വേഷണത്തെ രാഷ്ട്രീയ ആഭിചാരകർമ്മം ആയി ട്രംപ് വിശേഷിപ്പിച്ചു.