Fri. Apr 19th, 2024

ന്യൂഡൽഹി

SupremeCourt-1
കാവേരീനദീജലതർക്കം; വിധി കർണ്ണാടകത്തിന് അനുകൂലം

കാവേരി നദീജലതർക്കത്തിൽ ഇന്നലെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. തമിഴ്‌നാടിന്റെ വിഹിതം കുറച്ചു. കർണ്ണാടകത്തിന്റെ വിഹിതം വർദ്ധിപ്പിക്കുകയും ചെയ്തു.

കർണ്ണാടകത്തിന്റേത് 270- ൽ നിന്ന് 284. 75 ടി എം സി ആക്കി. ഏകദേശം 10 ടി എം സി (TMC -Thousand Million Cubic feet) വെള്ളം തമിഴ്‌നാടിനു കിട്ടുന്നതായി കണ്ടതുകൊണ്ട് തമിഴ്‌നാ‌ടിന്റെ വിഹിതം കുറച്ചതെന്ന് അഭിഭാഷകനായ ബ്രിജേഷ് കല്ലപ്പ പറഞ്ഞു.

കർണ്ണാടകത്തിന്റെ വിഹിതം 14. 75 ടി എം സി വർദ്ധിപ്പിച്ചത്, ബംഗളൂരുവിലേക്ക് കൂടുതൽ കുടിവെള്ളം, സംസ്ഥാനത്തെ വ്യാവസായികപ്രവർത്തനങ്ങളിലെ ആവശ്യകത എന്നിവ കണക്കിലെടുത്താണ്.

ബംഗളൂരുവിലേക്കാണ് കൂടുതൽ ലഭിച്ചിരിക്കുന്നത്. 4.75 ടി എം സി.

“വിധിയിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്, ഇത് രണ്ടു സംസ്ഥാനങ്ങളുടേയും താല്പര്യം സംരക്ഷിക്കുന്ന തരത്തിലുള്ളതാണ്. ഈ വിധി കാരണം രണ്ടു സംസ്ഥാനങ്ങളിലും സമാധാനം ഉറപ്പുവരുത്താൻ കഴിയും” കർണ്ണാടകത്തിനു അനുകൂലമായി വന്ന വിധി വന്ന ശേഷം സംസ്ഥാന അഭിഭാഷകൻ മോഹൻ വി കടർക്കി പറഞ്ഞു.

“ഈ വിധിയിൽ വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. തീർച്ചയായിട്ടും ഇതു മതിയാവില്ല. വെള്ളത്തിന്റെ കുറവ് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലെ നിലപാടെടുക്കാൻ അദ്ദേഹത്തിനു രണ്ടു പദ്ധതികളുണ്ട്. ഒന്ന് ഗോദാവരിയും കല്ലനയും തമ്മിൽ യോജിപ്പിക്കുക എന്നതാണ്.” തമിഴ് നാടിനെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയിലെത്തിയ അഭിഭാഷകൻ എ. നവനീതകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *