Sun. Jan 19th, 2025

 

UNFLAG
യു.എൻ റിപ്പോർട്ട്: ഇന്ത്യയിൽ ദലിത് വനിതയ്ക്കു ഉയർന്ന ജാതിയിലെ വനിതകളേക്കാൾ14 വർഷം ആയുസ്സു കുറവ്

 

ഇൻഡ്യയിലെ വനിതകളുടെ ജാതി അവരുടെ മരണനിരക്ക് നിശ്ചയിക്കുമെന്ന് യുഎൻ വനിതാ റിപ്പോർട്ട് കണ്ടെത്തി. ശുചിത്വത്തിലെ വീഴ്‌ച, അപര്യാപ്തമായ ജലവിതരണവും ആരോഗ്യ സംരക്ഷണവുമൊക്കെ ഇൻഡ്യയിൽ ജാതീയമായി ബാധിക്കപ്പെടുന്ന ചില ഘടകങ്ങൾ ആയതിനാലാണ് ഉയർന്ന ജാതിയിലെ വനിതകളേക്കാൾ ചെറുപ്പത്തിൽ ദളിത് സ്ത്രീകൾ മരണപ്പെടുന്നത് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2013 ൽ ദലിത് പഠന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവ്വേയിൽ ദളിത് വനിതകളുടെ ശരാശരി പ്രായം 39.5 വയസായിരുന്നു. ഉയർന്ന ജാതിക്കാർക്കു 54.1 വർഷവും. മരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഒന്ന് തന്നെ ആയിരിക്കുമ്പോഴും, ദളിത് സ്ത്രീകൾ ഉന്നതജാതിക്കാരികളേക്കാൾ ചെറുപ്പത്തിലാണ് മരിക്കുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ഈ ഘടകങ്ങളിൽ പലതുമായി താരതമ്യം ചെയ്യുമ്പോൾ “സാനിറ്റേഷൻ, കുടിവെള്ളം തുടങ്ങിയ സമാന സാമൂഹിക സാഹചര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽപോലും ഉയർന്ന ജാതി സ്ത്രീകളെ അപേക്ഷിച്ച് ദളിത് സ്ത്രീകളുടെ ആയുസ്സ് 11 വർഷത്തെ കുറവാണ്”.

സാമൂഹ്യ സ്ഥലവും സമ്പത്തും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ, “18 വയസ്സിനു മുമ്പു വിവാഹം കഴിക്കുന്നതിനുള്ള സാധ്യത ദരിദ്രരായ ഒരു ഗ്രാമീണ കുടുംബത്തിൽനിന്നുള്ള 20-24 വയസ് പ്രായമുള്ള ഒരു യുവതിക്ക്, സമ്പന്നമായ ഒരു നഗരഭവനിൽ നിന്നുമുള്ള യുവതിയെക്കാൾ 5.1 മടങ്ങ് കൂടുതലാണ്. അത് പോലെ തന്നെ, ഒരിക്കൽ പോലും സ്കൂളിൽ പോകാതെയിരിക്കാനുള്ള സാധ്യത 21.8 മടങ്ങും, കൗമാര അമ്മയായിരിക്കാനുള്ള സാധ്യത 5.8 മടങ്ങും കൂടുതലാണ് ദളിത് യുവതികൾക്ക്. സ്വന്തം ആവശ്യങ്ങൾക്ക് പണം ചിലവഴിക്കാൻ സാധിക്കാതെ പോകുന്നത് 1.3 മടങ്ങു കൂടുതൽ ദളിത് സ്ത്രീകൾക്കാണെങ്കിൽ, കുടുംബത്തിൽ എങ്ങനെ പണം ചിലവഴിക്കുന്നു എന്നതിൽ സ്വാധീനം ചെലുത്താൻ സാധിക്കാതെ പോകുന്നത് 2.3 മടങ്ങ് ദളിത് സ്ട്രീകൾക്കാണ്.

ഷെഡ്യൂൾഡ് കാസ്റ്റിൽ ഉൾപ്പെടുന്നതും ഭൂരഹിതമായിരിക്കുന്നതും ജോലി സാഹചര്യങ്ങളെ ബാധിക്കുന്ന ഘടകങ്ങളാണ്. ഒരു ദളിത് സ്ത്രീ ശമ്പളത്തിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, അത് ചൂഷണം ചെയ്യുന്ന തൊഴിൽ സാഹചര്യങ്ങൾക്കു കീഴിൽ തന്നെയാണ് .

വ്യക്തിഗതമായ ലൈംഗിക പീഢന കഥകൾ പുറത്തുകൊണ്ടുവരുന്ന ഇന്ത്യയിലെ സേഫ് സിറ്റി ഇനിഷ്യറിവിനു മാറ്റങ്ങൾ വരുത്താൻ തക്കവണ്ണമുള്ള ഡാറ്റ സൃഷ്ടിക്കാൻ കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു. “ഡൽഹിയിലെ ഒരു പൊതുസ്ഥലത്ത് ടോയ്ലറ്റുകൾ അടച്ചുപൂട്ടിയതു സ്ത്രീകൾക്കെതിരെയുള്ള ആക്രമങ്ങൾ കൂട്ടുന്നതിന് ഇടയാക്കി. ഈ വിവരം ഉപയോഗപ്പെടുത്തിക്കൊണ്ട്, മുനിസിപ്പാലിറ്റി അധികൃതർ അടച്ചുപൂട്ടലുകളും ലൈകീക അധിക്രമണങ്ങളും തമ്മിലും ബന്ധം മനസ്സിലാക്കുകയും ടോയ്ലറ്റുകൾ വീണ്ടും തുറക്കാൻ ആവശ്യപ്പെടും ചെയ്തു. ”

ലോകമെമ്പാടും 100 പുരുഷന്മാരെ അപേക്ഷിച്ചു 104 സ്ത്രീകൾ ഒരു ദിവസം 1.90 ഡോളറിൽ താഴെ നിത്യജീവിതം കഴിച്ചുകൂട്ടുന്നവർ ആണ്. ഈ വിടവ് പ്രത്യുത്പാദന വർഷങ്ങളിൽ വർദ്ധിക്കുന്നു.

വികസ്വര രാജ്യങ്ങളിൽ നഗരങ്ങളിൽ തങ്ങുന്ന സ്ത്രീകളിലും പെണ്കുട്ടികളിലും 50 ശതമാനത്തിലധികം പേർ ശുദ്ധജലം, മെച്ചപ്പെട്ട ശുചിത്വം, ദീർഘകാല ഭവനങ്ങൾ, മതിയായ ജീവനുള്ള പ്രദേശം എന്നിവ ലഭ്യമാകാത്തവരാണ്. 50 വയസ്സിന് താഴെയുള്ള സ്ത്രീകളിൽ അഞ്ചിൽ ഒരാൾ കഴിഞ്ഞ 12 മാസത്തിനുള്ളിൽ വളരെ അടുത്ത ഒരാളിൽ നിന്ന് ശാരീരികവും ലൈംഗികവുമായ ആക്രമണം അനുഭവപ്പെട്ടവരാണ്.

Leave a Reply

Your email address will not be published. Required fields are marked *