Sun. Jan 19th, 2025

ഇസ്ലാമാബാദ്

HafizSaeed-1
പാക്കിസ്താൻ സർക്കാർ അമേരിക്കയേയും ഇന്ത്യയേയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു; ഹഫീസ് സയീദ്

തന്റെ രണ്ടു ധർമ്മസ്ഥാപനങ്ങളുടെ പ്രവർത്തനം നിരോധിച്ച പാക്കിസ്താന്റെ തീരുമാനത്തെ നേരിടുമെന്ന്, മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഹഫീസ് സയീദ് പറഞ്ഞു. ഞങ്ങൾക്കെതിരെ കർശനനടപടി എടുത്ത്, പാക്കിസ്താൻ ഇന്ത്യയേയും അമേരിക്കയേയും സന്തോഷിപ്പിക്കുകയാണെന്നും സയീദ് കൂട്ടിച്ചേർത്തു.

യാതൊരു നിയമസാധുതയുമില്ലാതെ, തന്നെ പത്തുകൊല്ലം ജയിലിൽ ഇട്ടശേഷം, സർക്കാർ ഇപ്പോൾ തങ്ങളുടെ സ്കൂളുകളും ഡിസ്പെൻസറികളും, ആംബുലൻസുകളും ഏറ്റെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. പഞ്ചാബ്, ബലൂചിസ്ഥാൻ, സിന്ധ്, ആസാദ് കാശ്മീർ, ഉത്തരദിക്കുകൾ എന്നിവിടങ്ങളിലെ  ഞങ്ങളുടെ  സന്നദ്ധസേവനത്തിനു അത് തടസ്സം സൃഷ്ടിക്കും, എന്ന് സയീദ് പറഞ്ഞതായി “മണികണ്ട്രോൾ” റിപ്പോർട്ടുചെയ്തു.

സയീദുമായി ബന്ധപ്പെട്ട രണ്ടു ധർമ്മസ്ഥാപനങ്ങൾ ബുധനാഴ്ച നിരോധിച്ചിരുന്നു.

സയീദിന്റെ ജമാത് ഉദ് ദാവാ, അതിന്റെ അനുബന്ധസ്ഥാപനമായ ഫലഹ് – എ- ഇൻസാനിയത് ഫൌണ്ടേഷൻ എന്നിവയ്ക്കെതിരെ പാക്കിസ്താന്റെ ആഭ്യന്തര മന്ത്രിസഭ ഉത്തരവ് പുറപ്പെടുവിച്ചതായി അൽ ജസീറ റിപ്പോർട്ടുചെയ്തു.

നിർദ്ദേശം അനുസരിച്ച് ഞങ്ങൾ, ജമാത് ഉദ് ദാവ, ഫലഹ് എ ഇൻസാനിയത് എന്നീ സ്ഥാപനങ്ങളിലെ വസ്തുവകകൾ, അതിന്റെ കീഴിലുള്ള ഓഫീസുകൾ, സ്കൂളുകൾ, ഡിസ്പെൻസറികൾ, സെമിനാരികൾ എന്നിവ ഏറ്റെടുത്തുകൊണ്ടിരിക്കുന്നുവെന്ന് പഞ്ചാബ് പ്രവിശ്യയുടെ നിയമകാര്യമന്ത്രി റാണാ സനാഉള്ളാ പറഞ്ഞുവെന്ന് അൽ ജസീറ റിപ്പോർട്ടുചെയ്തു.

ലഷ്കർ എ ത്വയിബയുടെ സ്ഥാപകനായ സയീദിനെ ഐക്യരാഷ്ട്രസംഘടന ഭീകരവാദിയുടെ ലിസ്റ്റിലാണ് പെടുത്തിയിരിക്കുന്നത്. പത്ത് മില്യൻ ഡോളർ
അയാളെ പിടിച്ചുകൊടുക്കുന്നവർക്കു സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ലഷ്കർ എ ത്വയിബയെ പാക്കിസ്താൻ നിരോധിച്ചെങ്കിലും അതിന്റെ ധർമ്മസ്ഥാപനങ്ങളുടെ പ്രവർത്തനം തടഞ്ഞിരുന്നില്ല.

ഇതിൽ 300 സെമിനാരികൾ, സ്കൂളുകൾ, ആശുപത്രികൾ, ഒരു പബ്ലിഷിംഗ് ഹൌസ്, ആബുലൻസ് സർവീസുകൾ എന്നിവ പെടുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫൈനാൻഷ്യൻ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ യോഗം ചേരാനിരിക്കുന്ന അവസരത്തിലാണ് പാക്കിസ്താൻ ഈ തീരുമാനം എടുത്തത്. ആ യോഗത്തിൽ പാക്കിസ്താനെ ഭീകരവാദത്തിനു പണം നൽകുന്നവരെ തടയാനുള്ള ശ്രമം നടത്താത്ത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും എന്നുള്ള തീരുമാനം ഭയന്നാണ് ഈ നീക്കം.

 

Leave a Reply

Your email address will not be published. Required fields are marked *