ഫ്ലോറിഡ, അമേരിക്ക
മർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ ഇന്നലെ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ആലോചിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
വൈറ്റ് ഹൌസിൽ വെച്ച് രാജ്യത്തെ മുഴുവൻ ജനങ്ങളേയും അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ട്രംപ് ഇത് പ്രസ്താവിച്ചത്. “ഭീകരമായ അക്രമം, വെറുപ്പ്. തിന്മ എന്നിവയുടെ കാഴ്ച ” എന്നാണ് അദ്ദേഹം കൂട്ടക്കൊലയെക്കുറിച്ചു പറഞ്ഞത്.
വിഷമത്തിന്റെ നാളുകൾ നേരിടാൻ നമ്മെ സഹായിക്കുന്നത്, കുടുംബം, വിശ്വാസം, സമൂഹം, രാജ്യം എന്നിവയാണ്. ഈയൊരു കൂട്ടുകെട്ട്, വെറുപ്പിന്റേയും, തിന്മയുടേയും ശക്തിയേക്കാളും വലുതാണ്. ആവശ്യമുള്ള സമയങ്ങളിൽ ഇത്തരമൊരു കൂട്ടുകെട്ടിന്റെ ശക്തി വർദ്ധിക്കുന്നു.
മർജ്ജറി ഡഗ്ലസ് ഹൈസ്കൂളിൽ നിന്ന് അച്ചടക്കനടപടി നേരിട്ട് സ്കൂൾ വിടേണ്ടിവന്ന 19 കാരനായ നിക്കോളാസ് ക്രൂസ്, ഇന്നലെ സ്കൂളിൽ നടത്തിയ വെടിവെപ്പിൽ 17 പേർ മരിച്ചിരുന്നു.
ക്രൂസിനെതിരെ കൊലപാതകത്തിനു കേസ് എടുത്തിട്ടുണ്ട്.
15 ആളുകൾക്ക് പരിക്കുപറ്റിയിട്ടുണ്ടെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.