മുംബൈ
പഞ്ചാബ് നാഷണൽ ബാങ്കിലെ വെട്ടിപ്പുകേസുമായി ബന്ധപ്പെട്ട്, താനെയിലെ വിവിയാന മാളിലെ ഗിലി ജ്വല്ലറിയുടെ ഷോറൂം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വ്യാഴാഴ്ച റെയ്‌ഡു ചെയ്തു.
അതിനുശേഷം ഷോറൂം പൂട്ടി സീൽ വെച്ചു.
നീരവ് മോദിയുടെയും, ഗീതാഞ്ജലി ജെംസിന്റേയും 17 സ്ഥാപനങ്ങളിൽ ഇതേ കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15 നു റെയ്‌ഡ് നടത്തിയിരുന്നു.
5100 കോടി രൂപ വില വരുന്ന, സ്വർണ്ണത്തിന്റേയും, വജ്രത്തിന്റേയും അതുപോലെയുള്ള മറ്റു വിലപിടിച്ച കല്ലുകളുടേയും ശേഖരം എൻഫോഴ്സ്മെന്റ്റ് ഡയറക്ട്രേറ്റ്, റെയ്‌ഡിൽ പിടിച്ചെടുത്തു.
വിദേശത്തുനിന്നും കടമെടുക്കാൻ വേണ്ടി ജാമ്യം നൽകുന്ന രേഖ ബാങ്കിന്റെ ഒരു ബ്രാഞ്ചിൽ നിന്ന് സംഘടിപ്പിച്ച് 1.77 ബില്ല്യൺ ഡോളറിന്റെ തട്ടിപ്പ് നടത്തിയത് പഞ്ചാബ് നാഷണൽ ബാങ്ക് കണ്ടെത്തിയതിനെത്തുടർന്നാണ് റെയ്‌ഡ്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് ജനുവരി 28 ന് പരാതി കിട്ടിയതിനെത്തുടർന്ന് ജനുവരി 31 നു സി ബി ഐ, കേസ് റജിസ്റ്റർ ചെയ്തു.