ന്യൂ ദില്ലി
മിൽക്ബാസ്കറ്റ് എന്ന ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ മൈക്രോ ഡെലിവറി പ്ലാറ്റ്ഫോം 2017 ലെ ‘സ്റ്റാർട്ടപ്പ് ഓഫ് ദി ഇയർ’ ആയി ഏഴാം ‘സ്മോൾ ബിസിനസ് അവാർഡ്സി’ൽ തിരഞ്ഞെടുക്കപ്പെട്ടു.
“ഈ അംഗീകാരം സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട് ഒപ്പം വിനയാന്വിതരുമാണ്. ഇത്, യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാനായി ഇറങ്ങിത്തിരിക്കുന്ന ഒരു ടീം, മാർക്കറ്റിലെ ശക്തികൾക്കനുസരിച്ച് തങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ മുന്നോട്ട് പോയാൽ ഒരു വിജയം വരിക്കുന്ന സ്ഥാപനമാകാം എന്നതിനു തെളിവാണ്.
ഇൻഡ്യയിലെ പലചരക്ക് വിതരണ വ്യവസായത്തെ പരിവർത്തനപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ത്വര കോട്ടം തട്ടാത്തതാണ്. 2018 മിൽക്ബാസ്കറ്റിനും വ്യവസായത്തിനും ഒരു പരിവർത്തന വർഷം ആയിരിക്കും,” സഹ സ്ഥാപകനും സി.ഇ.ഒയുമായ അനന്ത് ഗോയൽ പറഞ്ഞു.
7 വർഷം അല്ലെങ്കിൽ അതിൽ താഴെയുള്ള തുടക്കക്കാരായ, പ്രാദേശിക / അന്തർദേശീയ വിപണികളിലെ വലിയ സാധ്യതകൾ കാണിക്കുന്ന ചെറുകിട സംരംഭകർക്കുള്ളതാണ് അവാർഡ്.
എസ് എം ഇ കൾ, എസ് എം ബി കൾ, ഉയർന്നു വരുന്ന ചെറുകിട സ്ഥാപനങ്ങൾ എന്ന ഗണത്തിൽ കിട്ടാവുന്ന വളരെ പ്രധാനപ്പെട്ട അവാർഡായി കണക്കാക്കപ്പെടുന്ന സ്മോൾ ബിസിനസ് അവാർഡ് ഫ്രാഞ്ചയ്സ് ഇന്ത്യ ഗ്രൂപ്പാണ് സംഘടിപ്പിച്ചത്. അവാർഡ് ദാനച്ചടങ്ങ് ന്യൂ ഡെല്ലിയിലാണ് നടന്നത്.