Sun. Jan 19th, 2025

ഇസ്ലാമാബാദ്, പാക്കിസ്താൻ

HafizSaeed
ഹഫീസ് സയീദിന്റെ രണ്ടു ധർമ്മസ്ഥാപനങ്ങൾ പാക്കിസ്താൻ നിരോധിച്ചുREUTERS/Akhtar Soomro/File Photo

2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന, ഹഫീസ് സയീദിന്റെ രണ്ടു ധർമ്മസ്ഥാപനങ്ങൾ പാക്കിസ്താൻ നിരോധിച്ചു.

കള്ളപ്പണം വെളുപ്പിക്കുന്നവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫൈനാൻഷ്യൻ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ യോഗം ചേരാനിരിക്കുന്ന അവസരത്തിലാണ് പാക്കിസ്താൻ ഈ തീരുമാനം എടുത്തത്. ആ യോഗത്തിൽ പാക്കിസ്താനെ ഭീകരവാദത്തിനു പണം നൽകുന്നവരെ തടയാനുള്ള ശ്രമം നടത്താത്ത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും എന്നുള്ള തീരുമാനം ഭയന്നാണ് ഈ നീക്കം.

സയീദിന്റെ ജമാത് ഉദ് ദാവാ, അതിന്റെ അനുബന്ധസ്ഥാപനമായ ഫലഹ് – എ- ഇൻസാനിയത് ഫൌണ്ടേഷൻ എന്നിവയ്ക്കെതിരെ പാക്കിസ്താന്റെ ആഭ്യന്തര മന്ത്രിസഭ ഉത്തരവ് പുറപ്പെടുവിച്ചതായി അൽ ജസീറ റിപ്പോർട്ടുചെയ്തു.

നിർദ്ദേശം അനുസരിച്ച്, ഞങ്ങൾ, ജമാത് ഉദ് ദാവ, ഫലഹ് എ ഇൻസാനിയത് എന്നീ സ്ഥാപനങ്ങളിലെ വസ്തുവകകൾ, അതിന്റെ കീഴിലുള്ള ഓഫീസുകൾ, സ്കൂളുകൾ, ഡിസ്പെൻസറികൾ, സെമിനാരികൾ എന്നിവ ഏറ്റെടുത്തുകൊണ്ടിരിക്കുന്നുവെന്ന് പഞ്ചാബ് പ്രവിശ്യയുടെ നിയമകാര്യമന്ത്രി റാണാ സനാഉള്ളാ പറഞ്ഞുവെന്ന് അൽ ജസീറ റിപ്പോർട്ടുചെയ്തു.

ലഷ്കർ എ ത്വയിബയുടെ സ്ഥാപകനായ സയീദിനെ ഐക്യരാഷ്ട്രസംഘടന ഭീകരവാദിയുടെ ലിസ്റ്റിലാണ് പെടുത്തിയിരിക്കുന്നത്. പത്ത് മില്യൻ ഡോളർ അയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ലഷ്കർ എ ത്വയിബയെ പാക്കിസ്താൻ നിരോധിച്ചെങ്കിലും അതിന്റെ ധർമ്മസ്ഥാപനങ്ങളുടെ പ്രവർത്തനം തടഞ്ഞിരുന്നില്ല.

ഇതിൽ 300 സെമിനാരികൾ, സ്കൂളുകൾ, ആശുപത്രികൾ, ഒരു പബ്ലിഷിംഗ് ഹൌസ്, ആംബുലൻസ് സർവീസുകൾ എന്നിവ പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *