കാട്‌മണ്ഡു
നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി (യൂനിഫൈഡ് മാർക്സിസ്റ്റ്- ലെനിനിൻസ്റ്റ്)യുടെ അദ്ധ്യക്ഷൻ കെ. പി. ശർമ്മ ഒലിയെ, നേപ്പാൾ രാഷ്ട്രപതി ബിദ്യാ ദേവി ഭണ്ഠാരി, നേപ്പാളിലെ പ്രധാനമന്ത്രിയായി വ്യാഴാഴ്ച നിയമിച്ചു.
നേപ്പാളിലെ 41-മത്തെ പ്രധാനമന്ത്രിയായി ഒലി, ഇന്നു നാലു മണിക്കു സത്യപ്രതിജ്ഞ ചെയ്യുമെന്ന് “കാട്‌മണ്ഡു പോസ്റ്റ്” റിപ്പോർട്ടു ചെയ്തു.
ഇന്നലെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ രാജി വെച്ചിരുന്നു.
ഒലിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാൻ, ഭൂരിപക്ഷം തെളിയിക്കാനായി ഇടതു മുന്നണി നേതാക്കൾ ഇന്നലെ രാഷ്ട്രപതിയെ കണ്ടിരുന്നു.
2015 ൽ രൂപം കൊണ്ട ഭരണഘടന പ്രകാരം, തെരഞ്ഞെടുപ്പ് കമ്മീഷൻ, തെരഞ്ഞെടുപ്പുഫലം രാഷ്ട്രപതിയ്ക്ക് നൽകിയതിനു ശേഷമാണ് പുതിയ സർക്കാർ രൂപീകരിക്കപ്പെടുന്നത്.
ഇപ്പോഴത്തെ ഭരണകൂടത്തെ പിരിച്ചുവിട്ടതിനു ശേഷം ഒലിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ ഭരണം ഏറ്റെടുക്കും. ഫെഡറൽ ഭരണം വന്നതിനു ശേഷം രൂപീകരിക്കപ്പെടുന്ന നേപ്പാളിലെ ആദ്യത്തെ സർക്കാർ ആണിത്.