ഡൽഹി

.
യുനെസ്കോയുമായി സഹകരിച്ച് ഇന്റർനാഷണൽ ഓഫ് വുമൺ ഇൻ റേഡിയോ ആന്റ് ടെലിവിഷൻ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റേഡിയോ ഫെസ്റ്റിവൽ വ്യാഴാഴ്ച ഡൽഹിയിൽ നടക്കും.
തൽസമയ പ്രകടനങ്ങൾ, പ്രദർശനം, പാനൽ ചർച്ചകൾ എന്നിവ ഈ ഉത്സവത്തിന്റെ ഭാഗമാകും .
ഫെബ്രുവരി 13 നു വരുന്ന 2018ലെ ലോക റേഡിയോ ദിനം ആഘോഷിക്കാനാണ് ഈ ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ, ഈ വർഷത്തെ ലോക റേഡിയോ ദിനത്തിന്റെ തീമായ സ്പോർട്ട്സിനും റേഡിയോയ്ക്കും പ്രാധാന്യം നൽകും. സർഗാത്മകത, സംഗീതം, സാമൂഹിക മാറ്റങ്ങൾ, തുടങ്ങിയവ റേഡിയോയിലൂടെ അടയാളപ്പെടുത്തപ്പെട്ടതെങ്ങനയെന്ന് കാണിക്കും