മനുഷ്യരുടെ മാനസികാരോഗ്യത്തിൽ വളർത്തുമൃഗങ്ങൾക്ക് നല്ല രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഒരു പഠനം പറയുന്നു. ലിവർപൂൾ, മാഞ്ചസ്റ്റർ, സൌത്താംപ്ടൺ എന്നീ സർവ്വകലാശാലകളിലെ ഗവേഷകരാണ് വളർത്തുമൃഗങ്ങൾ മാനസികാരോഗ്യത്തിൽ ഗുണം ചെയ്യുമെന്നു കണ്ടുപിടിച്ചത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചികിത്സയിൽ വളർത്തുമൃഗങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് കൂടുതൽ അറിഞ്ഞുകൊണ്ടിരിക്കുന്നു. എന്നാലും വളർത്തുമൃഗങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഇതുവരെ കൃത്യമായ ഒരു വിശകലനം ഉണ്ടായിട്ടില്ല.
ലിവർപൂൾ സർവ്വകലാശാലയുടെ സൈക്കോളജി ഹെൽത്ത് ആൻഡ് സൊസൈറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഹെലൻ ബ്രൂക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ, വളർത്തുമൃഗങ്ങളുടെ ഉടമകളെ, വളർത്തുമൃഗങ്ങൾ പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രൽ എന്നിങ്ങനെ ഏതുരീതിയിലാണ് സ്വാധീനം ചെലുത്തുന്നതെന്ന് കണ്ടെത്താൻ വേണ്ടി പതിനേഴ് അന്തർദ്ദേശീയ ഗവേഷണ പ്രബന്ധങ്ങൾ വിലയിരുത്തി.
സഹജീവികളായ മൃഗങ്ങളുമായുള്ള ആളുകളുടെ ബന്ധത്തിന്റെ തീവ്രതയും, ഒരാളുടെ മനസ്സിന്റെ ആരോഗ്യം കൈകാര്യം ചെയ്യാൻ, പ്രതേകിച്ച് പ്രതിസന്ധിഘട്ടങ്ങളിൽ, ഒരു വളർത്തുമൃഗത്തിന് സഹായിക്കാൻ കഴിയുന്ന പല വഴികളെക്കുറിച്ചും ഈ പഠനം എടുത്തുപറഞ്ഞു. വളർത്തുമൃഗത്തിന്റെ ഉടമസ്ഥത കാരണം നേരിടേണ്ടി വരുന്ന ക്രിയാത്മകവും, വൈകാരികവും, ആയ ഭാരം, ഒരു വളർത്തുമൃഗം നഷ്ടപ്പെട്ടാലുണ്ടാകുന്ന മാനസികമായ തളർച്ച എന്നിങ്ങനെ വളർത്തുമൃഗങ്ങളുടെ ഉടമകൾ അനുഭവിക്കുന്ന മോശം വശങ്ങളെക്കുറിച്ചും പഠനം വ്യക്തമാക്കി.