ബസ്തി, ഉത്തർപ്രദേശ്

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ ഒരു ജയിലിലെ തടവുകാരൻ, ജയിലിൽനിന്നെടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് വിവാദമായി.
കൊലപാതകശ്രമത്തിനും ആയുധക്കടത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന വിശാൽ ഉപാദ്ധ്യായയാണ്, സെൽഫി എടുത്ത് മാഫിയ എന്ന തലക്കെട്ടോടെ തന്റെ ഫേസ്ബുക്ക് പേജിലിട്ടത്.
ഇത് സന്ദർശകരെ അനുവദിക്കുന്ന സമയത്തായിരിക്കും സംഭവിച്ചതെന്ന് ബസ്തി ജയിലിന്റെ ജയിലർ അനിൽ കുമാർ പറഞ്ഞു.
ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നു.
ഏതെങ്കിലും അധികാരികൾ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടുമെന്ന് കുമാർ പറഞ്ഞു.