ന്യൂഡൽഹി
ഇന്ത്യയിലെ പ്രമുഖ പാർപ്പിട സൈറ്റായ മാജിക് ബ്രിക്ക്സും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നിൽക്കുന്ന, ബിഗ് ബാംഗ് ഹോം കാർണിവൽ വീണ്ടും എത്തിയിരിക്കുന്നു. ഈ രണ്ടാം പതിപ്പിൽ 22 നഗരങ്ങളിൽ നിന്നും 16000 യൂണിറ്റുകൾ പ്രദർശനത്തിനു വെയ്ക്കും. 62 നിർമ്മാതാക്കൾ, അവരുടെ 97 പദ്ധതികൾ പ്രദർശിപ്പിക്കും. എസ് ബി ഐ വായ്പകൾ വാഗ്ദാനം ചെയ്യുന്നു. മാർച്ച് 9 നു ഈ മേള അവസാനിയ്ക്കും.
ബിഗ് ബാംഗ് ഹോം കാർണിവലിൽ കെട്ടിടനിർമ്മാതാക്കൾ, വിദേശങ്ങളിൽ പോകാനുള്ള അവസരം, സൌജന്യ കാർ പാർക്കിംഗ് സൌകര്യം, ക്ലബ്ബ് അംഗത്വം, ഒരു സ്ക്വയർഫൂട്ടിന് 350 രൂപ കിഴിവ്, ജി എസ് ടി ഇല്ലാത്ത രജിസ്റ്റ്രേഷൻ, സൌജന്യ മോഡുലാർ അടുക്കള എന്നിവ കൂടുതലായി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, മുൻകൂർ ആയി ഭവനവായ്പകൾ, ഹമാരാ ഘർ സ്കീം, ഫ്ലെക്സി ഹോം ലോൺ (20% അധികം വായ്പ), പ്രൊസസ്സിംഗ് ഫീസ് ഇല്ലാതെ വായ്പകൾ എന്നീ സൌകര്യങ്ങൾ, അവർ അംഗീകരിച്ച കെട്ടിടങ്ങൾക്ക് എസ് ബി ഐ യും നൽകുന്നു.
“ഭവന വായ്പ നൽകുന്നതിൽ, ഇന്ത്യയിലെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന എസ് ബി ഐ യുടെ കൂടെച്ചേർന്ന് ഈ ബിഗ് ബാംഗ് ഹോം കാർണിവലിന്റെ രണ്ടാം പതിപ്പ് തുടങ്ങുന്ന വിവരം അറിയിക്കാൻ അതിയായ സന്തോഷമുണ്ട്.” 2017 ൽ നടത്തിയ ആദ്യത്തെ കാർണ്ണിവലിന് എല്ലാവരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഇത്തവണയും എസ് ബി ഐ യുടേയും വാഗ്ദാനങ്ങൾ അടക്കം ഈ കാർണിവൽ മികച്ചതാക്കുമെന്നും റിതേഷ് മോഹൻ (സെയിൽസ് ഹെഡ്, സ്റ്റ്രാറ്റജിക്ക് അക്കൌണ്ട്സ്, മാജിക്ക് ബ്രിക്ക്സ്) പറഞ്ഞു.