ന്യൂഡൽഹി
ഊബറിന്റെ ഫുഡ് വിതരണ ആപ്ലിക്കേഷനായ ഊബർ ഈറ്റ്സ് കൊച്ചിയിലും ജയ്‌പൂരിലും പ്രവർത്തനം തുടങ്ങാൻ തയ്യാറാവുന്നുവെന്ന് കമ്പനി വ്യാഴാഴ്ച പറഞ്ഞു.
2017 ൽ പുറത്തിറങ്ങിയശേഷം ഊബർ ഈറ്റ്സ് എല്ലാ മാസവും ഒരു നഗരത്തിലെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ജയ്‌പൂരിലും കൊച്ചിയിലും പ്രവർത്തനമാരംഭിക്കുന്നതോടെ മൊത്തത്തിൽ പത്തു ഇന്ത്യൻ നഗരങ്ങളിൽ ഊബറിന്റെ സേവനം ലഭ്യമാകും. ഊബറിന് ഇന്ത്യയിൽ വളരെ നല്ലൊരു തുടക്കമാണ് ലഭിച്ചതെന്ന് ഈറ്റ്സിന്റെ ഇന്ത്യയിലെ തലവൻ ഭവിക് റാത്തോഡ് പറഞ്ഞു. ഊബറിന്റെ വാഹന ആപ്പിൽ നിന്നു വ്യത്യസ്തമാണ് ഊബർ ഈറ്റ്സിന്റെ ആപ്പ്. നിലവിൽ ഊബർ ആപ് ഇന്ത്യയിൽ അതു ലഭ്യമാവുന്ന നഗരങ്ങളിലെല്ലാം കൂടെ 7000- ൽ അധികം റസ്റ്റോറന്റുകളുമായി ചേർന്നു പ്രവർത്തിക്കുന്നു.