ദക്ഷിണകൊറിയ
ശൈത്യകാല ഒളിമ്പിക്സ് നടക്കുന്ന വേളയിൽ യു എസ് വൈസ് പ്രസിഡന്റ് പെൻസിന്റെ നേതൃത്വത്തിലെത്തുന്ന പ്രതിനിധികളെ കാണാൻ ഉത്തരകൊറിയയുടെ പ്രതിനിധികൾ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതായി ഒരു ന്യൂസ് ഏജൻസി റിപ്പോർട്ടു ചെയ്തു.
തങ്ങൾ ഇതുവരെ ഒരു ചർച്ചയ്ക്കും ആവശ്യമുന്നയിച്ചില്ലെന്നും ഭാവിയിലും അങ്ങനെ ആയിരിക്കുമെന്നും ഉത്തരകൊറിയൻ അധികാരികൾ പറഞ്ഞു. ഒളിമ്പ്ക്സിന്റെ അവസരത്തിൽ ഉത്തരകൊറിയയുടെ പ്രതിനിധികളെ നേരിടാൻ ആഗ്രഹമില്ലെന്ന് യു എസ്സും അറിയിച്ചു. ഒളിമ്പിക്സിന്റെ പ്രതിച്ഛായ തകർക്കാൻ ഉത്തരകൊറിയയെ അനുവദിക്കില്ലെന്നും യു എസ് പറഞ്ഞിരുന്നു.
‘എപ്പോഴായാലും എനിക്കു പറയാനുള്ളത് ഒന്നു തന്നെയാണെന്നും അത് ഉത്തരകൊറിയ അണ്വായുധങ്ങൾ നിരോധിക്കണമെന്നും പരീക്ഷണ മിസ്സൈലുകളുടെ ആഗ്രഹം ഉപേക്ഷിക്കണമെന്നാണെന്നും’ പെൻസ് ചൊവ്വാഴ്ച ദക്ഷിണകൊറിയയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് പറഞ്ഞുവെന്ന് “ദ ഹിൽസ്” റിപ്പോർട്ടു ചെയ്തു.
അണ്വായുധ ആക്രമണത്തെച്ചൊല്ലി യു എസ് ഉം ഉത്തരകൊറിയയും തമ്മിൽ ദീർഘകാലമായിട്ട് വാഗ്വാദങ്ങൾ നടക്കുന്നുണ്ട്.