Thu. Dec 19th, 2024

കസ്‌ഗഞ്ച്

wood-explosion-fire-hot-300x224

ജനുവരി 26 നു നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ചന്ദൻ ഗുപ്തയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന രണ്ടുപേരെക്കൂടി പൊലീസ് ബുധനാഴ്ച അറസ്റ്റു ചെയ്തു. നസീം, വസീം എന്നിവരാണ് അറസ്റ്റിലായത്. രണ്ടു തോക്കുകളും രണ്ടു വെടിയുണ്ടകളും അവരുടെ പക്കലുണ്ടായിരുന്നു. ചൊവ്വാഴ്ച, സൽമാൻ എന്നൊരാളും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഫെബ്രുവരി 3 ന് റാഹത്ത് ഖുറേഷി എന്നൊരാളേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ജനുവരി 26 നു എ. ബി. വി. പി. നടത്തിയ ബൈക്ക് റാലിക്കിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ചന്ദൻ ഗുപ്തയുടെ കൊലപാതകത്തിലെ പ്രധാനപ്രതിയായ സലീം ജനുവരി 31 ന് പൊലീസ് പിടിയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *