ന്യൂഡൽഹി, ഇന്ത്യ
ബജറ്റിൽ ആന്ധ്രയ്ക്കുള്ള വിഹിതം കുറഞ്ഞതിൽ തെലുഗുദേശം പാർട്ടി പ്രതിഷേധിച്ചു
തെലുഗുദേശം പാർട്ടിയിലെ എം. പി മാർ പാർലമെന്റിലെ മഹാത്മാഗാന്ധി പ്രതിമയ്ക്കു മുന്നിൽ തിങ്കളാഴ്ച ധർണ്ണ നടത്തി. ആന്ധ്രാപ്രദേശിന്റെ, ഇതുവരെ തീർപ്പാക്കാത്ത പ്രശ്നങ്ങളിൽ ഒരു തീരുമാനം എടുക്കാൻ കേന്ദ്രത്തോട് അവർ ആഹ്വാനം ചെയ്തു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും, തെലുഗു ദേശം പാർട്ടിയുടെ പ്രസിഡന്റുമായ എൻ ചന്ദ്രബാബുനായിഡുവും, പാർട്ടിയുടെ എം പി മാരും, മുതിർന്ന എം എൽ എ മാരും, നേതാക്കന്മാരും ഞായറാഴ്ച അമരാവതിയിൽ യോഗം ചേർന്നിരുന്നു.
കൂടുതൽ കേന്ദ്രസഹായത്തിനു വേണ്ടി സമ്മർദ്ദം ചെലുത്തുമെന്ന് യോഗത്തിനുശേഷം തെലുഗുദേശം പാർട്ടി ഉറപ്പുനൽകിയിരുന്നു.
ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഫെബ്രുവരി 1 ന് അവതരിപ്പിച്ച ബജറ്റിൽ, ആന്ധ്രാപ്രദേശിനു വേണ്ടി വളരെക്കുറച്ചു തുക നീക്കിവെച്ചതിൽ, തെലുഗുദേശം പാർട്ടിയ്ക്ക് ബി ജെ പി യോട് നീരസം ഉണ്ടായിരുന്നു. യോഗം ചേർന്നത് ബി ജെ പി യുമായുള്ള സഖ്യം പുനഃപരിശോധിക്കാനാണെന്നും വാർത്തകൾ ഉണ്ടായിരുന്നു.