Fri. Mar 29th, 2024
diabetes123
പ്രമേഹം, തിമിര സാദ്ധ്യത ഇരട്ടിയാക്കും

പ്രമേഹം, തിമിരം വരാനുള്ള സാദ്ധ്യത ഇരട്ടിയാക്കുന്നുവെന്നും, 45 വയസ്സിനും 54 വയസ്സിനും ഇടയിലുള്ളവർക്ക് അപകടസാദ്ധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

യു. കെ ക്കാരായ, 40 വയസ്സിനും അതിനു മുകളിലും ഉള്ള 56,510 പ്രമേഹരോഗികളുടെ ചികിത്സാരേഖകൾ പരിശോധിച്ചതിൽ നിന്നും, ഗവേഷകർ, 1000 ആളുകളിൽ 20.4 ആളുകൾ എന്ന അനുപാതത്തിൽ തിമിരമുണ്ടെന്ന് കണ്ടെത്തി.

45 വയസ്സിനും 54 വയസ്സിനും ഇടയിലുള്ള പ്രമേഹരോഗികൾക്ക്, രോഗമില്ലാത്തവരേക്കാൾ, തിമിരം വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രമേഹമില്ലാത്തവരേക്കാൾ, 45 നും 49 നും ഇടയിലുള്ള പ്രമേഹരോഗികൾക്ക് 4.6 മടങ്ങും, 50 നും 54 നും ഇടയ്ക്കുള്ള രോഗികൾക്ക് 5.7 മടങ്ങും തിമിരസാദ്ധ്യത കൂടുതലാണ്.

അന്ധതയ്ക്ക് പ്രധാനമായ ഒരു കാരണം തിമിരമാണ്. ലോകത്തെ 65 മില്ല്യൻ ആളുകളിൽ, കാഴ്ചക്കുറവിനോ, അന്ധതയ്ക്കോ, തിമിരം കാരണമായതായി വിഷൻ ലോസ് എക്സ്പേർട്ട് ഗ്രൂപ്പിന്റെ ഒരു പഠനത്തിൽ തെളിഞ്ഞിരുന്നു.

With inputs from ANI

Leave a Reply

Your email address will not be published. Required fields are marked *