Mon. Dec 23rd, 2024

 

മേപ്പാടി: വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 167 ആയി. ചാലിയാറില്‍ നിന്നും 10 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. ആകെ 76 മൃതദേഹങ്ങളാണ് തിരിച്ചറഞ്ഞത്.

വിംസ് ആശുപത്രിയില്‍ 70 പേര്‍ ചികിത്സയിലുണ്ട്. 11 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, സൈന്യം അടക്കമുള്ള വ്യത്യസ്ത രക്ഷാദൗത്യ സംഘങ്ങള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പല സ്ഥലങ്ങളിലും യന്ത്ര സമാഗ്രികളുടെ അപര്യാപ്തത രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാകുന്നുണ്ട്. കുത്തിഒഴുകുന്ന പുഴയില്‍ വടംകെട്ടി അതിസാഹസികമായാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അതേസമയം, ഹെലികോപ്റ്റര്‍ വഴി മുണ്ടക്കൈയില്‍ ഭക്ഷണം അടക്കമുള്ള അവശ്യസാധങ്ങള്‍ എത്തിച്ചു.