Wed. Jan 22nd, 2025

 

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡല്‍ഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്.

ഡല്‍ഹിയിലെ രാജേനന്ദ്രനഗറിലുള്ള റാവൂസ് എന്ന യുപിഎസ്സി പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറിയത്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. വെള്ളം കയറിയ ബേസ്‌മെന്റില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തെത്തിച്ചു.

കനത്ത മഴയില്‍ പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തില്‍ മുങ്ങി. ലൈബ്രറിയില്‍ ഉണ്ടായിരുന്ന 45 വിദ്യാര്‍ഥികളില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.