Sat. Jan 18th, 2025

 

ബംഗളൂരു: കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികളടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍ (21), മനു (25), സന്ദീപ് (27), കര്‍ണാടക നാഥംഗല സ്വദേശികളായ നവീന്ദ്ര (24), അക്ഷയ് (27) എന്നിവരാണ് അറസ്റ്റിലായത്.

കര്‍ണാടക-കേരള അതിര്‍ത്തിയിലെ നാഥംഗലയ്ക്ക് സമീപം ബുധനാഴ്ചയാണ് സംഭവം. കാറിലെത്തിയ സംഘം പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സമീപത്തെ കാപ്പിത്തോട്ടത്തില്‍ എത്തിച്ച് ഒരു പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡനത്തിന് ഇരയാക്കി.

ഇതിനിടെ ഒരു പെണ്‍കുട്ടി രക്ഷപ്പെട്ട് പ്രദേശവാസികളെ വിവരമറിയിച്ചു. നാട്ടുകാര്‍ സംഘടിച്ച് എത്തിയതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു.