Sat. Jan 18th, 2025
Copa America 2024 Argentina Defeats Canada to Reach Final

ന്യൂജഴ്സി: കോപ അമേരിക്കയിൽ കാനഡക്കെതിരെ ജയവുമായി അർജന്റീന ഫൈനലിൽ. ഹൂലിയൻ അൽവാരസും സൂപ്പർ താരം ലയണൽ മെസ്സിയും നേടിയ ഗോളുകളാണ് ലോക ചാമ്പ്യന്മാർക്ക് തുടർച്ചയായ രണ്ടാം തവണയും ഫൈനൽ ടിക്കറ്റുറപ്പിച്ചത്. മികച്ച പ്രകടനം നടത്തിയിട്ടും ഗോളടിക്കുന്നതിൽ പരാജയപ്പെട്ടതാണ് കാനഡക്ക് തിരിച്ചടിയായത്. ആദ്യപകുതിയിൽ ആധിപത്യം സ്ഥാപിച്ച അർജന്റീനക്കെതിരെ രണ്ടാം പകുതിയിൽ ശക്തമായ പോരാട്ട വീര്യമാണ് കാനഡ പുറത്തെടുത്തത്. നാളെ നടക്കുന്ന കൊളംബിയ-ഉറു​ഗ്വായ് രണ്ടാം സെമിയിലെ വിജയികളാകും അർജന്റീനയെ കലാശപ്പോരിൽ എതിരിടുക.