പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്യുന്ന ചിത്രം സ്പിരിറ്റിൽ വില്ലനായി എത്തുന്നത് കൊറിയന്‍ താരം മാങ് ഡോങ് സ്യൂക്കെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തത്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാനി’ല്‍ നടൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ട്രെയിന്‍ ടു ബുസാന്‍, ദി ഗാങ്‌സ്റ്റർ – ദ കോപ്പ് – ദ ഡെവിൾ ചിത്രങ്ങളിലൂടെ ലോകമൊട്ടാകെ ശ്രദ്ധ നേടിയ നടനാണ് മാങ് ഡോങ് സ്യൂക്ക്. രൺബീർ കപൂർ പ്രധാനവേഷത്തിലെത്തിയ’അനിമലി’ന് ശേഷം സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്പിരിറ്റ്.’