Sat. Jan 18th, 2025
Bhole Baba Speaks Out on Hathras Tragedy Key Highlights

ഹാത്റസ്: യുപിയിലെ ഹാത്റസിൽ പ്രാര്‍ഥനാചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി ആൾ ദൈവം സുരാജ് പാല്‍ എന്ന ഭോലെ ബാബ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വഴിയാണ് ബാബ പ്രതികരിച്ചത്. എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവന വായിക്കുന്നതാണ് വീഡിയോയിലുള്ളത്.

” ജൂലൈ 2നുണ്ടായ സംഭവത്തില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം നമുക്ക് നല്‍കട്ടെ. സര്‍ക്കാരിലും അധികൃതരിലും വിശ്വസിക്കുക. കുഴപ്പം സൃഷ്ടിച്ച ആരെയും വെറുതെ വിടില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്…ദുഃഖിതരായ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പം നിൽക്കാനും അവരുടെ ജീവിതകാലം മുഴുവൻ അവരെ സഹായിക്കാനും എൻ്റെ അഭിഭാഷകൻ എ.പി. സിങ് മുഖേന, കമ്മിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.” ബാബ പറയുന്നു.