Sat. Jan 18th, 2025
Olympics 2024 Neeraj Chopra Heads Indian Athletics Squad

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ അത്‍ലറ്റിക്സ് സംഘത്തെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര നയിക്കും. 17 പുരുഷ താരങ്ങളും 11 വനിതകളും അടങ്ങു​ന്ന 28 അംഗങ്ങളാണ് ഇന്ത്യയുടെ അത്‍ലറ്റിക്സ് ടീം. ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടും പരിക്കേറ്റ് പുറത്തായ ലോങ് ജമ്പ് താരം എം ശ്രീശങ്കറിന് പകരം ജെസ്വിൻ ആൽഡ്രിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കിൽ അംഗബലം 29 ആകും.

ഏഷ്യൻ ഗെയിൽസ് സ്വർണമെഡൽ ജേതാക്കളായ അവിനാശ് സാബ്ലെ, തജീന്ദർപാൽ സിങ് ടൂർ,  മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് തുടങ്ങിയവരും ഇന്ത്യൻ സംഘത്തിലുണ്ട്.