Mon. Dec 23rd, 2024

പത്തനംതിട്ട:സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. പത്തനംതിട്ടയിലെ തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് മുനിസിപ്പൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 

മൂന്നുദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നഗരസഭ സെക്രട്ടറി നിർദേശം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. 

കഴിഞ്ഞ ഞായറാഴ്ച തീർപ്പാക്കാനുണ്ടായിരുന്ന ഫയൽ ജോലികൾ തീർക്കുന്നതിനായി എത്തിയ ജീവനക്കാരാണ് ജോലിക്കിടെ റീൽസ് എടുത്തത്. ഇത് സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. ഇതോടെ പല കോണിൽ നിന്നും ആശംസകളും ഒപ്പം തന്നെ വിമർശനങ്ങളും ഉയർന്നു. ഓഫിസിൽ നിന്നുള്ള റീൽസ് ശ്രദ്ധയിൽപെട്ടതോടെയാണ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.