Wed. Jan 22nd, 2025

തിരുവനന്തപുരം: നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ ദേശീയ വിദ്യാഭ്യാസ ബന്ദ് നടത്തും. എസ്എഫ്‌ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തത്.

നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം. സ്‌കൂളുകളില്‍ ഉള്‍പ്പടെ പഠിപ്പ് മുടക്കാനാണ് ആഹ്വാനം. അതിനുശേഷം ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും പ്രകടനങ്ങള്‍ നടത്തും. 

കഴിഞ്ഞ ദിവസം പാർലമെൻ്റില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചിരുന്നു. കുറ്റക്കാർക്കെതിരെ കർശനമായ നടപടികള്‍ ഉണ്ടാവുമെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയുരന്നു. ഇതിന് പിന്നാലെയാണ് ഇടത് വിദ്യാർത്ഥി സംഘടനകള്‍ പഠിപ്പ് മുടക്ക് സമരവും പ്രഖ്യാപിച്ചിരിക്കുന്നത്.