Wed. Dec 18th, 2024
Hathras Tragedy FIR Bhole Baba Not Listed

ഹാത്റസ്: ഹാത്റസില്‍ ആള്‍ദൈവം ഭോലെ ബാബ നടത്തിയ പ്രാര്‍ഥനയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 122 പേര്‍ മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. എന്നാല്‍ എഫ്ഐആറില്‍ സാകർ വിശ്വ ഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബ നാരായൺ ഹരിയെ പ്രതി ചേര്‍ത്തിട്ടില്ല.

മുഖ്യ സംഘാടകന്‍ മധുകറിൻ്റെയും മറ്റ് സംഘാടകരുടെയും പേരുകളാണ് സിക്കന്ദര റാവു പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകി സമര്‍പ്പിച്ച എഫ്ഐആറിലുള്ളതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ബിഎന്‍സിലെ 105,110,126(എ),223,238 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.