Mon. Dec 23rd, 2024

ന്യൂഡൽഹി: മണിപ്പൂരിലെ പ്രശ്നങ്ങൾ കോൺഗ്രസ് രാഷ്ട്രീയവത്കരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മണിപ്പൂരിലെ സാഹചര്യങ്ങൾ നിലവിൽ ശാന്തമാണെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസിനെ ഉടൻ പിന്തള്ളുമെന്നും നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രപതിയുടെ പാർലമെൻ്റ് പ്രസംഗത്തിലെ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

മണിപ്പൂരിൻ്റെ കാര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവിടേക്ക് പോകുന്നുണ്ടെന്നും സംസ്ഥാനത്തിൻ്റെ അവസ്ഥയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മണിപ്പൂര്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്. സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ കുറയുന്നു. കലാപത്തിന് കാരണമായ 500ലധികം പേര്‍ അറസ്റ്റിലായി. 11000ത്തിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും മണിപ്പൂരിലെ സ്‌കൂളുകളും കോളേജുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസിൻ്റെ ഭരണകാലത്ത് പത്ത് തവണ രാഷ്ട്രപതി ഭരണം നടപ്പിലാക്കിയെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളോട് വിരുദ്ധമുള്ളതിനാലാണ് മുന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെതിരെ കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.