Mon. Dec 23rd, 2024
New Shornur-Kannur Train Service Launches Today

യാത്രാതിരക്ക് കുറയ്ക്കുന്നതിൻറെ ഭാഗമായി ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ റെയില്‍വേ പ്രഖ്യാപിച്ച പുതിയ തീവണ്ടി ചൊവ്വാഴ്ച ഓട്ടം തുടങ്ങും. ഷൊര്‍ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് (06031) വൈകീട്ട് 3.40-ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെടും. 11 സ്റ്റേഷനുകളില്‍ നിര്‍ത്തും. വൈകീട്ട് 5.30-ന് കോഴിക്കോട്ടും 7.40-ന് കണ്ണൂരും എത്തും. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ്.

കണ്ണൂര്‍-ഷൊര്‍ണൂര്‍ വണ്ടി (06032) ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഓടും. രാവിലെ 8.10- ന് കണ്ണൂരില്‍നിന്ന് പുറപ്പെടും. ഉച്ചക്ക് 12.30-ന് ഷൊര്‍ണൂരില്‍ എത്തും. 10 ജനറല്‍ കോച്ചുകളാണുള്ളത്.