Sat. Oct 5th, 2024
MP Avadhesh Prasad Criticizes BJP Claims Lord Rama's Degradation and Collapsing Infrastructure in Ayodhya

ഉത്തർപ്രദേശ്: അയോധ്യയിലെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയാണെന്ന് ഫൈസാബാദിൽ നിന്നുള്ള ലോക്സഭാംഗം അവധേഷ് പ്രസാദ്. അയോധ്യ അവധേഷ് പ്രസാദിന്റെ ഫൈസാബാദ് മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. ലോകമെമ്പാടുമുള്ള നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ക്ഷേത്ര നഗരത്തിൻ്റെ അവസ്ഥ തന്നിൽ വേദനയുളാവാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലാണ് എംപി ഇക്കാര്യം പറഞ്ഞത്.

‘മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന റോഡുകളുടെ അവസ്ഥ കാണുന്നതിൽ തനിക്ക് വേദനയുണ്ട്. ഇത് കണ്ടാൽ‍ ലോകത്തെ മുഴുവൻ മാലിന്യവും അയോധ്യയിലാണെന്ന് തോന്നും.’- അവധേഷ് പ്രസാദ് പറഞ്ഞു. ആറുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം റെയിൽവേ സ്‌റ്റേഷന്റെ മതിലും മഴയിൽ തകർന്നുവീണിട്ടുണ്ട്. 20 മീറ്റർ നീളത്തിലാണ് മതിൽ പൊളിഞ്ഞുവീണത്.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി 240 കോടിയോളം രൂപ ചെലവിട്ടാണ് റെയിൽവേ സ്റ്റേഷൻ പുതുക്കി പണിതത്. ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയെയും പ്രസാദ് വിമർശിച്ചു. നഗരത്തിൻ്റെ വികസനത്തിനായി പാവപ്പെട്ടവരിൽ നിന്ന് തട്ടിയെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും ഭാരതീയ ജനതാ പാർട്ടി (ബിജെപി) ശ്രീരാമൻ്റെ അന്തസ്സ് താഴ്ത്തുന്നെന്നും അദ്ദേഹം ആരോപിച്ചു.