Sat. Jan 18th, 2025

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശത്തിൻ്റെ പേരിൽ പാർലമെൻ്റിൽ മോദി-രാഹുൽ പോര്. 

‘ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങൾ ഹിന്ദുവല്ലെന്നും ഹിന്ദുവിന്റെ പേരിൽ അക്രമണം നടക്കുന്നുവെന്നുംരാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ സഭയിലെ പരാർമർശത്തെലതുടർന്ന് ഭരണപക്ഷം ബഹളം വെക്കുകയായിരുന്നു. 

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമായ പരാമർശമാണെന്ന് തിരിച്ചടിച്ചു. ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാൽ ബിജെപിയല്ലെന്നും രാഹുൽ ഗാന്ധി മറുപടി നൽകി. രാഹുൽ സഭാ നിയമം ലംഘിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. രാഹുൽ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കർ ഓം ബിർളയും ചൂണ്ടിക്കാട്ടി.