Sat. Jan 25th, 2025
Virat Kohli and Rohit Sharma Announce Retirement from T20 Internationals

ഇന്ത്യയെ രണ്ടാം T20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്‌ വിരാട് കോഹ്‌ലിയും രോഹിത് ശർമയും. ഇന്ത്യയ്ക്കുവേണ്ടിയുള്ള തൻ്റെ അവസാന ടി20 മത്സരമാണിതെന്ന് മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയ ശേഷം കോഹ്‌ലി പറഞ്ഞു.

ടി20 ലോകകപ്പ് വിജയത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തൻ്റെ തീരുമാനം രോഹിത് ശർമ്മ പ്രഖ്യാപിക്കുകയുണ്ടായി. “ഇത് എൻ്റെ അവസാന ടി20 മത്സരമായിരുന്നു. ഈ ഫോർമാറ്റിനോട് വിട പറയാൻ ഇതിലും നല്ല സമയമില്ല. ഇതിലെ ഓരോ നിമിഷവും ഞാൻ ഇഷ്ടപ്പെട്ടു. ഈ ഫോർമാറ്റിലാണ് ഞാൻ എൻ്റെ ഇന്ത്യൻ കരിയർ ആരംഭിച്ചത്,” രോഹിത് പറഞ്ഞു.