Sat. Jan 18th, 2025
Parents Face Legal Action for Children’s Driving Mishaps, Says Kerala High Court

കൊച്ചി: വാഹനമോടിച്ച് കുട്ടികൾ അപകടമുണ്ടാക്കിയാൽ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. ഇത്തരം കേസുകളിൽ കുട്ടികൾക്കെതിരെ എഫ്ഐആർ രജിസ്​റ്റർ ചെയ്യേണ്ടതില്ല. ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയാൽ മതിയാകും. അതേസമയം, ലൈസൻസില്ലാതെ കുട്ടികൾ വാഹനമോടിക്കുന്നത് ബാലനീതി നിയമപ്രകാരം നിസ്സാര കുറ്റമാണ്​. കുട്ടികൾ കുറ്റക്കാരെന്ന്​ ബാലനീതി ബോർഡ്​ കണ്ടെത്തിയാൽ രക്ഷിതാക്കൾക്കും വാഹനയുടമക്കുമെതിരായ കേസ് നിലനിൽക്കും. കുറ്റക്കാരല്ലെങ്കിൽ ഇവർക്കെതിരെ കേസുണ്ടാവുകയില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടായ അപകടത്തിൽ തങ്ങൾക്കെതിരായ കേസുകൾ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ രക്ഷിതാക്കളും വാഹനയുടമകളും സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ തള്ളിയാണ് ഹൈക്കോടതി​ ഉത്തരവ്​.