Wed. Dec 18th, 2024
Tragedy in Russia Gunmen Kill 15 in Religious Sites, Including a Priest

മോസ്‌കോ: റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെ വെടിവെപ്പ്. വൈദികനടക്കം 15 പേർ കൊല്ലപ്പെട്ടു. റഷ്യയിലെ നോർത്ത് കോക്കസസ് മേഖലയിലെ ഡാഗെസ്താനിലാണ് വെടിവെപ്പുണ്ടായത്. രണ്ട് ഓർത്തഡോക്‌സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലീസ് ചെക്ക്‌പോസ്റ്റിനും നേരെയാണ് ആക്രമണം നടന്നതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ സമിതി അറിയിച്ചു.

അക്രമിസംഘത്തിൽപ്പെട്ട ആറുപേരെ കൊലപ്പെടുത്തിയതായി റിപ്പബ്ലിക് ഓഫ് ഡാഗസ്താൻ തലവൻ സെർജി മെലിക്കോവ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. പന്ത്രണ്ടിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.