Sat. Jan 18th, 2025

ടെൽഅവീവ് : ഇസ്രായേൽ യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാന്‍റസ് ബെഞ്ചമിൻ നെതന്യാഹുവിന് കീഴിലുള്ള മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമാണ് ബെന്നി ഗാന്‍റസ് നടത്തിയത്. 

യഥാർത്ഥ വിജയത്തിലേക്ക് മുന്നേറുന്നതിൽ നിന്ന് ഇസ്രായേലിനെ നെതന്യാഹു തടയുകയാണെന്ന് ബെന്നി ഗാന്‍റസ് ആരോപിച്ചു. വലിയ ഹൃദയഭാരത്തോടെയാണ് രാജി വെക്കാനുള്ള തീരുമാനമെടുത്തതെന്നും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന ഒരു സർക്കാർ സ്ഥാപിക്കാൻ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗാന്‍റസ് ആവശ്യപ്പെട്ടു.

‘ഇസ്രായേലികൾ പരസ്പരം ശത്രുക്കളല്ല, നമ്മുടെ ശത്രുക്കൾ അതിർത്തിക്ക് പുറത്താണ്. നമുക്ക് വേണ്ടത് സത്യവും യാഥാർഥ്യബോധത്തോടെയുമുള്ള ഐക്യമാണെന്നും അല്ലാതെ ഭാഗികമായ ഐക്യമല്ലെന്നും’ ബെന്നി ഗാന്‍റസ് വ്യക്തമാക്കി.

ഇസ്രായേൽ മുൻ പ്രതിരോധ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്‍റസ് ഇസ്രായേൽ റെസിലിയൻസ് പാർട്ടിയുടെ നേതാവാണ്.