Wed. Dec 18th, 2024

ഇംഫാൽ: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിൻ്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലില്‍ നിന്ന് ജിരിബം ജില്ലയിലേക്ക് സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. 

‘ഇത് എനിക്ക് നേരെയുണ്ടായ ആക്രമണമാണ്. അതായത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നേരെയുള്ളത്. സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച് ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന്’ ബിരേൻ സിങ്ങ് പറഞ്ഞു. 

ജൂൺ 6ന് അജ്ഞാതരുടെ ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശം അശാന്തമായി തുടരുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളും എഴുപതോളം വീടുകളും ആക്രമിക്കപ്പെട്ടു. നൂറിലധികം പ്രദേശവാസികള്‍ പലായനം ചെയ്തു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ജിരിബം ജില്ല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നത്. മെയ്തി വിഭാഗത്തില്‍പ്പെട്ടയാളാണ് കൊല്ലപ്പെട്ടത്.