Sat. Feb 22nd, 2025

ഹൈദരാബാദ്: നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ(എന്‍എസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. 

ആന്ധ്രാപ്രദേശിലെ  ധർമാവരത്ത് ഒരു തടാകക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് റിപ്പോർട്ട്. ദേഹമാസകലം പരിക്കേറ്റ നിലയിൽ നഗ്നമായാണ് മൃതദേഹം കാണപ്പെട്ടത്. ഭൂമിയിടപാടോ വ്യക്തിവൈരാഗ്യമോ ആവാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്തു.

കേരളത്തിൻ്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയാണ്  രാജ് സമ്പത്ത് കുമാർ.കെഎസ്‌യു പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ലുണ്ടായ തിരുവനന്തപുരം നെയ്യാറിൽ ഏതാനും ദിവസം മുമ്പ് നടന്ന ക്യാമ്പിലും രാജ് സമ്പത്ത് കുമാർ പങ്കെടുത്തിരുന്നു.