Sat. Jan 18th, 2025

തിരുവനന്തപുരം: കേരളത്തെക്കുറിച്ച് വ്യാജവാർത്ത പങ്കുവെച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ കണ്ടത് 2018 സിനിമയാണെന്നും തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണ്ണ ബോധം പോകാതെ രക്ഷപ്പെടാമെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. 

കേരളത്തിലെ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതിൽ അതിയായ ദുഖമുണ്ടെന്നും അപകടത്തിൽപ്പെട്ടവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നുമായിരുന്നു ചന്ദ്രശേറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. മലയാളത്തിന് പുറമേ ഇംഗ്ലീഷിലും കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാൽ പോസ്റ്റിനു താഴെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതോടെ മന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു.