Sun. Dec 22nd, 2024
Actor Asif Ali responds to the hate campaigns against Mammootty

മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. “നമ്മൾ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യൽ മീഡിയയിൽ കാണിക്കുന്നത്. സ്വന്തം ഐഡിറ്റി റിവീൽ ചെയ്യാതെ കുറേ ആളുകൾ സോഷ്യൽ മീഡിയയിൽ ഇരുന്ന് എന്തൊക്കെയോ പറയുകയാണ്. അതിനൊക്കെക്കാൾ എത്രയോ മുകളിലാണ് അദ്ദേഹം. നമ്മൾ അതിനെ പറ്റി കേൾക്കാനോ അന്വേഷിക്കാനോ ഒന്നും പോകരുത്. മമ്മൂക്കയുടെ ആറ്റിറ്റ്യൂ‍ഡും അങ്ങനെ തന്നെ ആയിരിക്കും. മമ്മൂക്ക ഒരിക്കലും അതിനെ മനസിലേക്ക് എടുക്കുകയോ അതിനെ പറ്റി ആലോചിക്കുകയോ ചെയ്യുന്നുണ്ടാവില്ല”, എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകൾ.

തലവൻ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ സില്ലി മോങ്ക്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രതികരണം.